കോണ്‍ഗ്രസ് തകര്‍ന്നു; ഷീലാദീക്ഷിതിനെ പരാജയപ്പെടുത്തി അരവിന്ദ് കെജ്‌രിവാള്‍

single-img
8 December 2013

”ആരാണ് ഈ കെജരിവാള്‍? ഏതാണ് ഈ ആം ആദ്മി പാര്‍ട്ടി? എനിക്കൊന്നുമറിയില്ല’… ഒരാഴ്ച മുമ്പ് കെജ്‌രിവാളിനെപ്പറ്റി പത്രലേഖകര്‍ ചോദിച്ചപ്പോള്‍ ഡല്‍ഹി മുഖ്യമന്ത്രി ഷീലാദീക്ഷിതിന്റെ മറുപടിയിതായിരുന്നു. ഇന്ന് ഡല്‍ഹിയിലെ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ കെജ്‌രിവാളിനു മുന്നില്‍ അടിതെറളറിവീണ ഷീലാ ദീക്ഷിതിന്റെ ചിത്രം രാജ്യത്തെ ഞട്ടിച്ചിരിക്കുന്നു.

Mattannur-municipality-electionനാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫല സൂചനകള്‍ പുറത്തുവരുമ്പോള്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി. രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ബിജെപി 31 സീറ്റില്‍ ലീഡ് ചെയ്യുകയാണ്. രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ച് അരവിന്ദ് കേജരിവാളിന്റെ ആം ആത്മി പാര്‍ട്ടി (എഎപി) 25 സീറ്റില്‍ ലീഡ് ചെയ്യുകയാണ്. രാജ്യതലസ്ഥാനം മൂന്ന് തവണ തുടര്‍ച്ചയായി ഭരിച്ച കോണ്‍ഗ്രസ് ചിത്രത്തില്‍ നിന്നും തന്നെ മാഞ്ഞുപോയി. 10 സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസിന്റെ മുന്നേറ്റം.

മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനെ തോല്‍പ്പിച്ച് ആം ആത്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജരിവാള്‍ ന്യൂഡല്‍ഹിയില്‍ വിജയിച്ചു. ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തായി.

രാജസ്ഥാനില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസിനെ വീഴ്ത്തി ബിജെപി അധികാരം തിരിച്ചുപിടിക്കുമെന്നാണ് ആദ്യഫല സൂചനകള്‍ നല്‍കുന്നത്. 200 അംഗ നിയമസഭയിലെ ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ ബിജെപി 115 മണ്ഡലങ്ങളിലാണ് ലീഡ് ചെയ്യുന്നത്. മധ്യപ്രദേശില്‍ വീണ്ടും ബിജെപി അധികാരം ഉറപ്പിച്ചുകഴിഞ്ഞു. 230 അംഗ നിയമസഭയില്‍ 133 സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. ഛത്തീസ്ഗഡില്‍ മാത്രമാണ് കോണ്‍ഗ്രസ് നേരിയ പോരാട്ടവീര്യം കാഴ്ചവെച്ചത്. 90 അംഗ നിയമസഭയിലെ 42 സീറ്റുകളിലാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്. ബിജെപി 36 സീറ്റില്‍ ലീഡ് ചെയ്യുന്നുണ്ട്.