ആഭ്യന്തരം: മുന്നണിയോഗത്തില്‍ ചര്‍ച്ചയെന്നു കുഞ്ഞാലിക്കുട്ടി

single-img
8 December 2013

kunjalikkuttyആഭ്യന്തര വകുപ്പിനെതിരേ ഉയര്‍ന്ന വിവാദ വിഷയങ്ങള്‍ ഗൗരവമായി കാണണമെന്നും മുന്നണിയോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍ മുസ്‌ലിം ലീഗ് വിലയിരുത്തുന്നുണ്ട്. രാഷ്ട്രീയ സാഹചര്യം വിലയിരുത്താന്‍ സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ പാണക്കാട് നടത്തിയ നേതാക്കളുടെ യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്‌ലിം ലീഗ് മന്ത്രിമാരും യോഗത്തില്‍ പങ്കെടുത്തു. രാഹുല്‍ ഗാന്ധിക്കെതിരേ കഴിഞ്ഞ ദിവസം ഇ.ടി.മുഹമ്മദ് ബഷീര്‍ നടത്തിയ പരാമര്‍ശം പോസിറ്റീവായി കണ്ടാല്‍ മതിയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ലീഗ് മന്ത്രിമാരുടെ പ്രവര്‍ത്തനം തൃപ്തികരമാണെന്നും ജനങ്ങള്‍ക്കിടയില്‍ നല്ല അഭിപ്രായമാണെന്നും യോഗം വിലയിരുത്തി.