ഡല്‍ഹിയിലെ സമരവേദിയില്‍ നിന്ന് ജസീറയെ ഇറക്കിവിട്ടു

single-img
7 December 2013

രാജ്യതലസ്ഥാനത്ത് കേരള ഹൗസിനു സമീപം മണല്‍ മാഫിയക്കെതിരേ സമരം നടത്തുന്ന കണ്ണൂര്‍ സ്വദേശി ജസീറയെ പോലീസ് ഇറക്കിവിട്ടു. ജസീറയുടെ സമരത്തിനെതിരേ പരാതി ലഭിച്ചതിനെത്തുടര്‍ന്നാണ് നടപടി. വെള്ളിയാഴ്ച വൈകിട്ടാണ് സമരവേദി ഒഴിയണമെന്ന് ജസീറയോട് പോലീസ് ആവശ്യപ്പെട്ടത്. ഒരു മണിക്കൂറിനകം ഒഴിയണമെന്നാണ് ആവശ്യപ്പെട്ടത്. മുന്നറിയിപ്പൊന്നും നല്‍കാതെയാണ് പോലീസ് സമരവേദി ഒഴിയാന്‍ ആവശ്യപ്പെട്ടതെന്ന് ജസീറ പറഞ്ഞു. എന്താണു കാരണമെന്നു വ്യക്തമല്ലെന്നും അവര്‍ പ്രതികരിച്ചു. എന്നാല്‍ പോലീസിന്റെ ഭീഷണിയെത്തുടര്‍ന്ന് സമരം അവസാനിപ്പിക്കില്ലെന്നും കേരളത്തില്‍ നിന്നുള്ള ആരുടെയോ സമ്മര്‍ദം മൂലമാണ് പോലീസ് നടപടിയെന്നു സംശയിക്കുന്നതായും ജസീറ പറഞ്ഞു. ഒക്ടോബര്‍ മുതലാണ് ഡല്‍ഹിയിലെ ജന്ദര്‍മന്ദറില്‍ ജസീറ മണല്‍ കടത്തിനെതിരായ സമരം തുടങ്ങിയത്.