ആഷസ്: ഓസീസിനു കൂറ്റന്‍ സ്‌കോര്‍

single-img
7 December 2013

രണ്ടാം ആഷസ് ടെസ്റ്റില്‍ ഓസ്‌ട്രേലിയയ്ക്ക് ആധിപത്യം. ആദ്യ ദിവസത്തെ സ്‌കോറായ അഞ്ചിന് 273 എന്ന നിലയില്‍ രണ്ടാം ദിനം ആരംഭിച്ച് ഓസ്‌ട്രേലിയ 297 റണ്‍സ് കൂടി ചേര്‍ത്തു. ഒമ്പത് വിക്കറ്റിന് 570 എന്ന നിലയില്‍ രണ്ടാം ദിനം കളി ഡിക്ലയര്‍ ചെയ്തു. രണ്ടാം ദിവസത്തെ കളിയവസാനിപ്പിക്കുമ്പോള്‍ ഇംഗ്ലണ്ട് ഒരു വിക്കറ്റ് നഷ്ടത്തില്‍ 35 റണ്‍സ് എന്ന നിലയിലാണ്. നായകന്‍ അലിസ്റ്റര്‍ കുക്കി(3)ന്റെ വിക്കറ്റാണ് നഷ്ടമായത്. മിച്ചല്‍ ജോണ്‍സണ്‍ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. മൈക്കിള്‍ കാര്‍ബെറിയും (20) ജോ റൂട്ടു(9)മാണ് ക്രീസില്‍.