മീഡിയാ സെന്റര്‍ ഉദ്ഘാടനം ചെയ്തു

single-img
6 December 2013

iffk-2013-new__small18 മത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ മീഡിയാ സെന്റര്‍ കൈരളി തിയേറ്ററില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ മിനി ആന്റണി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രിയദര്‍ശന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വൈസ് ചെയര്‍മാന്‍ ഗാന്ധിമതി ബാലന്‍, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ സെക്രട്ടറി സുരേഷ് വെള്ളിമംഗലം, ചലച്ചിത്ര അക്കാദമി സെക്രട്ടറി എസ് രാജേന്ദ്രന്‍ നായര്‍, തുടങ്ങിയവര്‍ സംസാരിച്ചു. കൈരളി തീയേറ്ററില്‍ പ്രവര്‍ത്തിക്കുന്ന ഫെസ്റ്റിവല്‍ ഓഫീസിന് ഇടതുവശത്താണ് മീഡിയാ സെന്റര്‍ സജ്ജീകരിച്ചിരിക്കുന്നത്.