കിര്‍മാണി മനോജ് പഴയ ഉപയോഗിച്ച നമ്പര്‍ തന്നെ ജയിലിലും ഉപയോഗിച്ചു

single-img
5 December 2013

ടി.പി. വധക്കേസിലെ രണ്ടാം പ്രതി കിര്‍മാണി മനോജ് ജയിലിന് പുറത്ത് ഉപയോഗിച്ചിരുന്ന സിം കാര്‍ഡ് തന്നെയാണ് ജയിലിനുള്ളിലും ഉപയോഗിച്ചിരുന്നതെന്ന് വ്യക്തമായി. ടി.പിയെ വധിക്കാന്‍ ഗുഢാലോചാനയ്ക്ക് ഉപയോഗിച്ച 9847562679 എന്ന നമ്പരാണ് കിര്‍മാണിയുടെ കൈവശമുണ്ടായിരുന്നത്. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ ശേഷം ഈ നമ്പറിലുള്ള സിം ഇയാള്‍ ഉപോക്ഷിച്ചുവെന്നായിരുന്നു പോലീസ് റിപ്പോര്‍ട്ട്. മൂന്നാം പ്രതി കൊടി സുനി 9946691814 എന്ന നമ്പറും അഞ്ചാം പ്രതി കെ.കെ മുഹമ്മദ് ഷാഫി 9562945872 നമ്പറുമാണ് ഉപയോഗിക്കുന്നതെന്നും കണെ്ടത്തിയിട്ടുണ്ട്. എന്നാല്‍ പ്രതികള്‍ ഇവയ്ക്കു പുറമെ 11 സിംകാര്‍ഡുകള്‍ ഉപയോഗിച്ചിരുന്നുവെന്നും ട്രൂകോളര്‍ സംവിധാനം ഉപയോഗിച്ച് പോലീസ് കണെ്ടത്തിയിട്ടുണ്ട്.