സൂര്യനെല്ലി പെൺകുട്ടിയെ അനുകൂലിച്ച് ഹൈക്കോടതി

single-img
5 December 2013

സൂര്യനെല്ലി കേസില്‍ കീഴ്ക്കോടതിക്കെതിരെ ഹൈകോടതി.
സൂര്യനെല്ലി പെണ്‍കുട്ടിയുടെ വാദം കീഴ്കോടതി കേള്‍ക്കണമായിരുന്നു എന്നും. പി.ജെ കുര്യനെ പ്രതി ചേര്‍ക്കുന്നതില്‍ കീഴ്കോടതി ചട്ടം പാലിച്ചില്ലെന്നും ഹൈകോടതി. തന്റെ വാദം കൂടി കേള്‍ക്കണമെന്ന പെണ്‍കുട്ടിയുടെ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന് വിട്ടു. ഇക്കാര്യം വാദിയുടെ മൗലികാവകാശമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

സൂര്യനെല്ലി കേസിൽ തുടരന്വെഷ്ണം ആവിശ്യപ്പെട്ട് പീഡനത്തിനു ഇരയായ പെൺകുട്ടിയാണു ഹൈകോടതിയിൽ ഹർജി നൽകിയത്. കേസിലെ മുഖ്യപ്രതി ധർമരാജന്റെ വെളിപ്പെടുത്തൽ കേസിൽ പ്. ജെ കുര്യന്റെ പങ്ക് വ്യക്തമാക്കുന്നുവെന്നും അതിനാൽ വീണ്ടും സമഗ്രമായ അന്വെഷണം വേണമെന്നും ഹർജിയിൽ പറയുന്നു.
തന്റെ വാദം കേള്‍ക്കാതെ പുറപ്പെടുവിച്ച ഈ വിധിയെയാണ് പെണ്‍കുട്ടി ചോദ്യം ചെയ്തത്.
നീണ്ട എട്ട് വര്‍ഷം മുമ്പുണ്ടായ വിധിയെ ഇത്രയും കാലം എന്തുകൊണ്ട് പെണ്‍കുട്ടി ചോദ്യം ചെയ്തില്ലെന്ന് ഹൈക്കോടതി നേരത്തെ ചോദിച്ചിരുന്നു. കീഴ്‌ക്കോടതി ശിക്ഷിച്ചിരുന്ന പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടിരുന്ന സാഹചര്യം പെണ്‍കുട്ടിയുടെ അഭിഭാഷകന്‍ എം.ആര്‍. രാജേന്ദ്രന്‍ നായര്‍ ചൂണ്ടിക്കാട്ടി. ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി വീണ്ടും പരിഗണിക്കാന്‍ ഉത്തരവിട്ട സാഹചര്യത്തിലാണ് 2006-ലെ വിധിയെ പെണ്‍കുട്ടി ഇപ്പോള്‍ ചോദ്യം ചെയ്യുന്നത്.