കുട്ടിദൈവം നാരായണ്‍ സായി അറസ്റ്റില്‍

single-img
4 December 2013

പീഡനക്കേസില്‍ ആള്‍ദൈവം ആശാറാം ബാപ്പുവിന്റെ മകന്‍ നാരായണ്‍ സായി അറസ്റ്റില്‍. പഞ്ചാബില്‍വച്ചാണ് ദില്ലി ക്രൈംബ്രാഞ്ച് നാരായണന്‍ സായിയെ അറസ്റ്റ് ചെയ്തത്. ഇയാളെ ദില്ലി ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്യുകയാണ്. നിരവധി പീഡനക്കേസില്‍ പ്രതിയാണ് സായി. കോടതി ഇയാള്‍ക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ബലാത്സംഗം, പെണ്‍കുട്ടികളെ തടവില്‍ വെക്കുക തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ പോലീസ് ചുമത്തിയിരിക്കുന്നത്. രണ്ട് മാസത്തെ തിരച്ചിലിനൊടുവിലാണ് ഡല്‍ഹിസൂറത്ത് പോലീസ് സംയുക്ത നീക്കത്തിലൂടെ സായിയെ അറസ്റ്റ് ചെയ്തത്. ഡല്‍ഹി പഞ്ചാബ് അതിര്‍ത്തിയില്‍ സിഖുകാരനായി വേഷം മാറി രക്ഷപ്പെടാന്‍ ശ്രമിക്കവെയാണ് ഇയാള്‍ അറസ്റ്റിലായത്. സൂററ്റിലെ രണ്ട് സഹോദരിമാരാണ് നാരായണ്‍ സായിക്കും ആശാറാം ബാപ്പുവിനും എതിരെ പരാതി നല്‍കിയിരുന്നത്.