ഫേസ്ബുക്ക് ഉപയോഗം; ജയിലധികൃതരുടെ വീഴ്ചകൊണ്ട് തടവുകാരെ മാറ്റാനാകില്ല: ഹര്‍ജി കോടതി തള്ളി

single-img
4 December 2013

വധക്കേസ് പ്രതികള്‍ ജയിലിനുളളില്‍ മൊബൈല്‍ഫോണും ഫേസ് ബുക്കും ഉപയോഗിച്ച സംഭവത്തെതുടര്‍ന്ന് അഞ്ചു പ്രതികളെ ജയില്‍മാറ്റാനുള്ള ഹര്‍ജി കോടതി തള്ളി. ജയില്‍ ഉദ്യോഗസ്ഥരുടെ വീഴ്ചകൊണ്ട് തടവുകാരെ മാറ്റാനാകില്ലെന്നു നിരീക്ഷിച്ചാണ് കോടതി ഹര്‍ജി നിരസിച്ചത്.
ഈ അഞ്ചുപ്രതികള്‍ ജയില്‍ ചട്ടങ്ങളും നിയമങ്ങളും ലംഘിക്കുന്നുവെന്നും ജയില്‍ ജീവനക്കാര്‍ക്കു നേരെ ഭീഷണി മുഴക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതികളെ ജയില്‍ മാറ്റണമെന്ന് ജയില്‍ വകുപ്പ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്.

ഒന്നാം പ്രതി എംസി അനൂപ്, രണ്ടാം പ്രതി കിര്‍മാണി മനോജ്, മൂന്നാം പ്രതി കൊടിസുനി, അഞ്ചാം പ്രതി മുഹമ്മദ് ഷാഫി, ആറാം പ്രതി അണ്ണന്‍ സിജിത് എന്നിവരെയാണ് കോഴിക്കോട് ജില്ലാ ജയിലില്‍ നിന്നു മാറ്റണമെന്ന് ജയില്‍ വകുപ്പ് ആവശ്യപ്പെട്ടത്. ഈ അഞ്ചുപ്രതികളെ അടിയന്തരമായി തിരുവനന്തപുരം പൂജപ്പൂര സെന്‍ട്രല്‍ ജയിലിലേക്കു മാറ്റാന്‍ ജയില്‍ ഡിജിപി ഡോ.അലക്‌സാണ്ടര്‍ ജേക്കബ് ആണ് സര്‍ക്കാരിനോടു ശിപാര്‍ശ ചെയ്തത്.

രണ്ടുകൂട്ടര്‍ക്കും അഭിപ്രായം രേഖപ്പെടുത്താനുള്ള അവസരം നല്‍കിയശേഷമാണ് കോടതി ഹര്‍ജി തള്ളിയത്. വിചാരണയ്ക്ക് ഹാജരാകാന്‍ പറ്റുന്ന തരത്തില്‍ പ്രതികളെ കോഴിക്കോട് ജയിലില്‍ പാര്‍പ്പിക്കുന്നതാകും ഉചിതമെന്ന ഭിപ്രായപ്പെട്ടാണ് കോടതി ഹര്‍ജി തള്ളിയത്.