ആഭ്യന്തര സ്ഥാനത്തു നിന്നും തിരുവഞ്ചൂരിനെ മാറ്റണം: സോണിയക്കും രാഹുലിനും കണ്ണൂര്‍ ഡിസിസി കത്തയച്ചു

single-img
3 December 2013

sonia-gandhiകോഴിക്കോട് ജില്ലാ ജയിലില്‍ ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ ഫോണ്‍ ഉപയോഗിച്ചതു പാര്‍ട്ടി നേതൃത്വത്തിനും മുന്നണിക്കും കേരള സമൂഹത്തിനു മുന്നില്‍ ക്ഷീണമുണ്ടാക്കിയ അവസരത്തില്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷണനെ മാറ്റണമെന്ന് കണ്ണൂര്‍ ഡിസിസി സോണിയാഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും ഫാക്‌സ് സന്ദേശമയച്ചു. തിരുവഞ്ചൂരില്‍ നിന്ന് ആഭ്യന്തര വകുപ്പ് ഏറ്റെടുത്ത് മുഖ്യമന്ത്രിയെ ചുമതലയേല്‍പ്പിക്കണമെന്നാവശ്യപ്പെട്ടാണ് കണ്ണൂര്‍ ഡിസിസി പ്രസിഡന്റാണ് കത്തയച്ചത്. ജയിലില്‍ ഫോണ്‍ പയോഗിച്ചതു സംബന്ധിച്ച് തിരുവഞ്ചൂരിനെതിരെ കണ്ണൂര്‍ ഡിസിസി പരസ്യ വിമര്‍ശനവുമായി രംഗത്തുവന്നിരുന്നു.