സച്ചിനില്ലാതെ ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍

single-img
3 December 2013

മൂന്ന് ഏകദിനങ്ങളിലും രണ്ടു ടെസ്റ്റുകളിലും കളിക്കാനായി ഇന്ത്യയുടെ 17 അംഗ ടീം ഇന്നലെ ദക്ഷിണാഫ്രിക്കയിലെത്തി. ഗൗതം ഗംഭീറിന്റെ അഭാവം ഇന്ത്യക്കു ദോഷകരമാകുമെന്ന് ധോണി പറഞ്ഞു. മൂന്നാമതൊരു ഓപ്പണര്‍ കൂടി ടീമില്‍ വേണമായിരുന്നുവെന്ന് ധോണി പറഞ്ഞു. ഇതിനിടയില്‍ ധോണി നയിക്കുന്ന ഇന്ത്യന്‍ യുവനിരയ്ക്ക് ലോകോത്തര ദക്ഷിണാഫ്രിക്കന്‍ ബൗളര്‍ അലന്‍ ഡൊണാള്‍ഡിന്റെ പ്രശംസ. ദക്ഷിണാഫ്രിക്കന്‍ പിച്ചുകളില്‍ ഇന്ത്യന്‍ യുവനിരയ്ക്കു തിളങ്ങാനാകുമെന്ന് അലന്‍ ഡൊണാള്‍ഡ് പറഞ്ഞു. സച്ചിനു പകരക്കാരനെ കണെ്ടത്തുക ഒരിക്കലും സാധ്യമല്ല. എങ്കിലും ആ വിടവു നികത്താന്‍ കോഹ്്‌ലിക്കാകുമെന്നും അദ്ദേഹം പറഞ്ഞു.