കോളജ് ഓഫ് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് പ്രവര്‍ത്തനം ആരംഭിച്ചു

single-img
3 December 2013

സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്രിയേറ്റീവ് ന്യൂറോണ്‍സ് കമ്പനിയുടെ വിദ്യാഭ്യാസ സ്ഥാപനമായ കോളജ് ഓഫ് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് (CDM) കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഇന്റര്‍നെറ്റ് മാര്‍ക്കറ്റിംഗ്, വൈറല്‍ മാര്‍ക്കറ്റിംഗ്, ഇ-കൊമേഴ്‌സ്, എസ്എംഎസ്, വീഡിയോ മാര്‍ക്കറ്റിംഗ്, മീഡിയ ബയിംഗ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, ഫോര്‍ ഐടി ഇന്‍ഡസ്ട്രി, സൈബര്‍ നിയമങ്ങള്‍ തുടങ്ങി ഐടി മേഖലയിലെ വളര്‍ച്ചയെ ഉപയോഗപ്പെടുത്തുന്ന രീതിയിലാണു കോഴ്‌സ് കരിക്കുലം രൂപപ്പെടുത്തിയിരിക്കുന്നതെന്ന് സിഡിഎം ചെയര്‍മാന്‍ ചന്ദര്‍ കപൂര്‍ പറഞ്ഞു. മൂന്നു മാസം മുതല്‍ രണ്ടു വര്‍ഷം വരെ ദൈര്‍ഘ്യമുള്ള കോഴ്‌സുകളാണു സിഡിഎം വിഭാവനം ചെയ്തിരിക്കുന്നത്. 12,000 രൂപ മുതലാണു കോഴ്‌സ് ഫീസ്. സമീപ ഭാവിയില്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിനു ധാരാളം പ്രഫഷനലുകളെ ആവശ്യമായി വരുമെന്ന് മാസ്റ്റര്‍ ഫ്രാഞ്ചൈസര്‍ രമേശ് ഉണ്ണി പറഞ്ഞു. സിഡിഎം ഡയറക്ടര്‍ ഫ്രാങ്കളിന്‍ ഫെര്‍ണാണ്ടസും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.