ഇറാക്കില്‍ കബറടക്കത്തിനിടെയുള്ള ചാവേര്‍ ആക്രമണത്തില്‍ 12 മരണം

single-img
2 December 2013

ഇറാക്കില്‍ കബറടക്കച്ചടങ്ങിനിടെ ഉണ്ടായ ചാവേര്‍ ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു. 25 പേര്‍ക്കു പരിക്കേറ്റു. ബര്‍ക്വബയില്‍ കഴിഞ്ഞദിവസം സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട അല്‍ക്വയ്ദയ്‌ക്കെതിരേ പോരാടുന്ന പ്രാദേശിക സേനാംഗമായ മുധേര്‍ അല്‍ അരാകിയെന്ന ഇരുപത്തഞ്ചുകാരന്റെ സംസ്‌കാരച്ചടങ്ങുകള്‍ക്കിടെയാണ് സ്‌ഫോടനം നടന്നത്. കൊല്ലപ്പെട്ടവരില്‍ അധികവും മുധേറിന്റെ ബന്ധുക്കളാണ്. അല്‍ക്വയ്ദ തീവ്രവാദികള്‍ക്കെതിരേ പോരാടുന്ന സുന്നി സേനയായ ഷഹ്‌വയില്‍ അംഗമായിരുന്നു മുധേര്‍. കഴിഞ്ഞദിവസം റോഡുവക്കിലുണ്ടായ സ്‌ഫോടനത്തില്‍ ഇദ്ദേഹം കൊല്ലപ്പെടുകയായിരുന്നു.