പരസ്യം തരുന്നവരാല്‍ സ്വാധീനിക്കപ്പെടാതിരിക്കാനുള്ള ബാധ്യത പത്രത്തിനുണ്ടെന്ന് ദേശാഭിമാനി മുഖപ്രസംഗം

single-img
2 December 2013

desabhimaniപരസ്യം തരുന്നവരാല്‍ സ്വാധീനിക്കപ്പെടാതിരിക്കാനുള്ള ബാധ്യത ദേശാഭിമാനിക്കുണ്ടെന്ന് സിപിഎം പ്ലീനത്തിന് ആശംസകളര്‍പ്പിച്ച് വന്ന വിവാദ വ്യവസായിയുടെ പരസ്യവുമായി ബന്ധപ്പെട്ട് സി.പി.എമ്മിന്റെ മുഖപ്രസംഗം. പരസ്യദാതാവിന്റെ പശ്ചാത്തലം അന്വേഷിക്കാനാവില്ല. വിവാദത്തിനു പിന്നില്‍ ദേശാഭിമാനി നിലച്ചുപോകണമെന്ന് ആഗ്രഹമുള്ളവര്‍. ദേശാഭിമാനി സിപിഎമ്മിന്റെ മുഖപത്രമാണ്, കൂടാതെ അത് വാണിജ്യാടിസ്ഥാനത്തില്‍ അച്ചടിക്കുന്ന പത്രം കൂടിയാണെന്നും മുഖപ്രസംഗം പറയുന്നു. ദേശാഭിമാനി പത്രത്തില്‍ വരുന്ന പ്രസ്താവനകളെല്ലാം പത്രത്തിന്റെ അഭിപ്രായങ്ങളല്ല. ഉമ്മന്‍ ചാണ്ടി മുതല്‍ സരിത വരെയുള്ളവരെയുള്ളവരുടെ പ്രസ്താവനകള്‍ പത്രത്തില്‍ പ്രസിദ്ധീകരിക്കാറുണ്ട്, എന്നുകരുതി അതൊന്നും പത്രത്തിന്റെ അഭിപ്രായമായി കാണാനാവില്ലെന്നും മുഖപ്രസംഗം പറയുന്നു.