ഐ.എഫ്. എഫ്. കെ; ഡെലിഗേറ്റ് സെല്‍ ഉദ്ഘാടനം ചെയ്തു

single-img
1 December 2013

okay

ഡിസംബര്‍ ആറിന് ആരംഭിക്കുന്ന 18 ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഡലിഗേറ്റ് സെല്‍ ടാഗോര്‍ തിയേറ്ററില്‍ കേന്ദ്ര മാനവവിഭവശേഷി സഹമന്ത്രി ഡോ. ശശി തരൂര്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. മേളയുടെ ആദ്യ പാസ് ശശി തരൂരില്‍ നിന്നും സിനിമാ താരം അനൂപ് മേനോനും പി.സി. വിഷ്ണുനാഥ് എം.എല്‍.എയും ഏറ്റുവാങ്ങി. ആദ്യ കിറ്റ് പി.സി. വിഷ്ണുനാഥ് എം.എല്‍.എയില്‍ നിന്നും ചലച്ചിത്രതാരം മേനക സുരേഷ് സ്വീകരിച്ചു.

കേരള രാജ്യാന്തര ചലച്ചിത്രമേള കേരളത്തിന്റെ അഭിമാനമായി മാറിക്കഴിഞ്ഞുവെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ശശി തരൂര്‍ അഭിപ്രായപ്പെട്ടു. നിലവാരമുള്ള ചലച്ചിത്രങ്ങളെ നിലവാരമുള്ള രീതിയില്‍ സ്വീകരിക്കാന്‍ തിരുവനന്തപുരത്തെത്തുന്ന ചലച്ചിത്ര പ്രേമികള്‍ പ്രാപ്തരാണ്. ശരിക്കുള്ള ജൂറി സിനിമ കാണാനെത്തുന്നവര്‍ തന്നെയാണ്.

ഡെലിഗേറ്റുകള്‍ക്ക് പാസ്സുകളും എസ്.ബി.ടി. നല്‍കുന്ന ടി ഷര്‍ട്ട് ഉള്‍പ്പെടെയുള്ള കിറ്റും കൈപ്പറ്റുവാനായി രണ്ട് മീഡിയ കൗണ്ടര്‍ ഉള്‍പ്പെടെ 12 കൗണ്ടറുകളാണ് വഴുതക്കാട് ടാഗോര്‍ തിയേറ്ററില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഡെലിഗേറ്റുകള്‍ക്കും മാധ്യമപ്രതിനിധികള്‍ക്കും ഇന്ന് (ഡിസംബര്‍ രണ്ട്) മുതല്‍ ഇവിടെ നിന്നും പാസ്സുകള്‍ വിതരണം ചെയ്യും. രാവിലെ എട്ട് മണിമുതല്‍ രാത്രി എട്ടുമണിവരെയാണ് സെല്ലിന്റെ പ്രവര്‍ത്തനം.

അക്കാദമി വൈസ് ചെയര്‍മാന്‍ ഗാന്ധിമതി ബാലന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുഖ്യമന്ത്രിയുടെ െ്രെപവറ്റ് സെക്രട്ടറിയും ഡെലിഗേറ്റ് സെല്‍ ചെയര്‍മാനുമായ പി.എസ്. ശ്രീകുമാര്‍ സ്വാഗതം ആശംസിച്ചു. ചലച്ചിത്ര അക്കാദമി ഡെപ്യൂട്ടി ഡയറക്ടര്‍ ബീനാ പോള്‍, ഡെലിഗേറ്റ് സെല്‍ കണ്‍വീനര്‍ സന്ദീപ് സേനന്‍, എസ്.ബി.ടി. പി.ആര്‍. ചീഫ് മാനേജര്‍ രഞ്ജി തോമസ് എന്നിവര്‍ സന്നിഹിതരായിരുന്നു. ചടങ്ങിന് ചലച്ചിത്ര അക്കാദമി സെക്രട്ടറി എസ്. രാജേന്ദ്രന്‍ നായര്‍ നന്ദി രേഖപ്പെടുത്തി.

1 2 3 4 5 6 7 8 9000011