തേജ്പാലിന് മുന്‍കൂര്‍ ജാമ്യമില്ല

single-img
30 November 2013

തെഹല്‍ക മുന്‍ മുഖ്യപത്രാധിപര്‍ തരുണ്‍ തേജ്പാലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി.സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണു ജാമ്യം തള്ളിയത്. പനാജി ജില്ലാ സെഷന്‍സ് കോടതി രാത്രി എട്ട് മണിയോടെയാണ് ജാമ്യാപേക്ഷ തള്ളി ഉത്തരവ് പുറപ്പെടുവിച്ചത്.തുടർന്ന് തരുണ്‍ തേജ്പാലിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.ജാമ്യാപേക്ഷ തള്ളിയ കോടതി ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ച ശേഷം തേജ്പാലിനെ അറസ്റ്റ് ചെയ്യുമെന്ന് ഗോവ ഡിജിപി അറിയിച്ചു