ശ്വേതയെ അപമാനിച്ചവർക്കെതിരെ പരാതി

single-img
30 November 2013

Swetha-Menonകൊല്ലം: നടി ശ്വേത മേനോനെതിരെ മോശമായ ആരോപണം നടത്തിയ നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി. കൊല്ലം ഡിസിസി പ്രസിഡന്റ് പ്രതാപ വര്‍മ്മ തമ്പാന്‍, എംപി പീതാംബരക്കുറുപ്പ് എന്നിവര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിക്കപ്പിച്ചിരിക്കുന്നത്. കൊല്ലം ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍
ആലപ്പുഴ സ്വദേശിയായ സമ്പത്ത് ആണ് ഹര്‍ജി നല്‍കിയത്.

സ്ത്രീത്വത്തെ അപമാനിയ്ക്കുന്ന രീതിയില്‍ പ്രസ്താവന നടത്തിയ തമ്പാനെ ഒന്നാം പ്രതിയും പീതാംബരക്കുറുപ്പിനെ രണ്ടാം പ്രതിയുമാക്കി കേസെടുക്കണമെന്നണു ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വാര്‍ത്താസമ്മേളനം റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകരെ സാക്ഷികളായി ചേര്‍ക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു