അമിത വേഗത്തിൽ പായുന്ന മന്ത്രിമാരുടെ വാഹനങ്ങൽക്കെതിരെയും കേസെടുക്കും: ഋഷിരാജ് സിങ്

single-img
30 November 2013

ഗതാഗത നിയമങ്ങൽ ലംഘിച്ചു അമിത വേഗത്തിലോടിയാൽ മന്ത്രിമാരുടെ വാഹനങ്ങൽക്കെതിരേയും നടപടി സ്വീകരിക്കുമെന്ന്
ട്രാൻസ് പോർട്ട് കമ്മീഷണർ ഋഷിരാജ് സിങ്. നിയമം ലംഘിക്കുന്നവർ ആരായാലും അവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിതുര കമ്മ്യുണിറ്റി ഹാളീൽ സംഘടിച്ച റോഡ് സുരക്ഷാ ബോധവത്കരണ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ട്രാൻസ് പോർട്ട് എയ്ഡ് സൊസൈറ്റി ജില്ലാ പ്രസിടന്റ് വാഴിച്ചൽ ഹരികുമാർ അധ്യക്ഷനായിരുന്നു.അപകടരഹിത ഡ്രൈവിങും റോഡ് സുരക്ഷയും നിയമ പ്രശ്നങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ സെമിനാറിൽ കേരള പത്രപ്രവർത്തക അസോസിയേഷൻ സംസ്ഥന പ്രസിടന്റ് ജി. ശങ്കർ ജനറൽ സെക്രട്ടറി മധു കടുത്തുരുത്തി എന്നിവരെ ആദരിച്ചുdsf