യുവ അഭിഭാഷകയെ പീഡിപ്പിച്ചത് സുപ്രീംകോടതി മുന്‍ ജസ്റ്റിസ് ഗാംഗുലി എന്ന് അന്വേഷണ സമിതി റിപ്പോര്‍ട്ട്

single-img
30 November 2013

കഴിഞ്ഞ ഡിസംബറില്‍ പരിശീലനത്തിനെത്തിയ അഭിഭാഷകയെ പീഡിപ്പിച്ചത് എ.കെ.ഗാംഗുലിയാണെന്ന് സുപ്രീം കോടതി വെളിപ്പെടുത്തി. സുപ്രീം കോടതിയില്‍നിന്ന് വിരമിച്ച ജസ്റ്റിസ് എ കെ ഗാംഗുലിയുടെ മൊഴി അടക്കമുള്ള റിപ്പോര്‍ട്ടാണ് ജസ്റ്റിസ് ആര്‍ എം ലോധ അധ്യക്ഷനായ സമിതി സമര്‍പ്പിച്ചത്.എന്നാല്‍ ഇക്കാര്യം നിഷേധിച്ച ഗാംഗുലി താന്‍ സാഹചര്യത്തെളിവികളുടെ ഇരയാണ് എന്നാണ് പ്രതികരിച്ചത്. സുപ്രീം കോടതി സ്ഥാനത്ത് നിന്നും വിരമിച്ച എ കെ ഗാംഗുലി നിലവില്‍ ബാംഗാള്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനാണ്.

2012ല്‍ 122 മൊബൈല്‍ കമ്പനികള്‍ക്ക് നല്‍കിയ ലൈസന്‍സ് പിന്‍വലിച്ച നിര്‍ണായക വിധി പ്രസ്താവിച്ച ബെഞ്ചില്‍ ഗാംഗുലിയും അംഗമായിരുന്നു.ജസ്റ്റിസ് ആര്‍ എം ലോധയ്ക്ക് പുറമെ ജസ്റ്റിസുമാരായ എച്ച് എല്‍ ദത്തു, രഞ്ജനാ പ്രകാശ് ദേശായി എന്നിവര്‍ ആണു അന്വേഷണ സമിതി അംഗങ്ങൾ