വിവാദ പരസ്യത്തിനെതിരെ ബാബു എം പാലിശ്ശേരി

single-img
30 November 2013

4280465649_0382c6a847_zസിപിഎമ്മിനെ പോലൊരു വലിയ പ്രസ്ഥാനം ആരുടെയും ചാക്കിൽ വീഴാൻ പാടില്ലായിരുന്നെന്ന് കുന്നംകുളം എം.എൽ. എയും പാർട്ടിയുടെ തൃശ്ശുർ ജില്ലാ കമ്മിറ്റി അംഗവുമായ ബാബു എം പാലിശ്ശേരി. ആകാശത്തോളം ഉയർന്നു നിന്നിട്ട് സ്വയം തകർന്നു ഗർത്തത്തിൽ വീണതു പോലെ, തനിക്ക് ലജ്ജ തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു ചാക്കു രാധാകൃഷ്ണന്റെ കമ്പനിയുടെ പരസ്യം പാർട്ടി മുഖപത്രമായ ദേശാഭിമാനിയിൽ വന്നതിനെ തുടർന്നാണു അദ്ദേഹം തന്റെ ഫെയ്സ് ബുക്ക് അക്കൌണ്ടിലൂടെ ഇങ്ങനെ പ്രതികരിച്ചത്. പ്ലീനത്തിന്റെ അവസാന ദിവസമായ ഇന്നലെ ആയിരുന്നു വിവാദ വ്യവസായിയുടെ പരസ്യം പ്രസിദ്ദീകരിച്ചത്. ഇതെ തുടർന്നു വി എസ് ഉൽ‌പ്പെടെ പാർട്ടിയിലെ മുതിർന്ന നേതാക്കൽ പരസ്യം നൽകിയ തീരുമാനത്തിനെതിരെ രംഗത്ത് വന്നു. പരസ്യം നൽകിയതിനെ ദേശാഭിമാനി ജനറൽ മാനേജരും പാർട്ടി കേന്ദ്ര കമ്മിറ്റിയംഗവുമായ ഇ. പി ജയരാജൻ ആവർത്തിച്ചു ന്യായീകരിച്ചു