ആരുഷി തല്‍വാര്‍ വധക്കേസ് സിനിമയാക്കാൻ അഞ്ചു കോടി രൂപ പ്രതിഫലം

single-img
30 November 2013

ലണ്ടനില്‍ നിന്നുള്ള എഴുത്തുകാരനും സിനിമാക്കാരനുമായ ക്ലിപ് റുണ്യാര്‍ഡാണ് കൊലപാതകം സിനിമയാക്കാനൊരുങ്ങുന്നത്.
മനസക്ഷിയെ ഞെട്ടിച്ച ആരുഷി തല്‍വാര്‍ വധക്കേസ് സിനിമയാക്കുന്നതിന് തല്‍വാര്‍ ദമ്പതിമാര്‍ക്ക് അഞ്ച് കോടി രൂപയാണു ഓഫർ.
ആരുഷി കൊലക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ദമ്പതിമാര്‍ ഇപ്പോള്‍ ദസ്‌ന ജയിലിലാണ്.
ആരുഷി വധം ആസ്പദമാക്കി സിനിമയെടുക്കുന്നതിനും പുസ്തകം എഴുതുന്നതിനും സഹകരിക്കുന്നതിന് പ്രതിഫലമായാണ് തല്‍വാര്‍മാര്‍ക്ക് അഞ്ച് കോടി രൂപ ലഭിക്കുക.എന്നാല്‍ ഇയാള്‍ക്ക് ഇതുവരെ തല്‍വാര്‍ ദമ്പതികളെ കാണാന്‍ കഴിഞ്ഞില്ല.
ആദ്യ 15 ദിവസത്തിനുള്ളില്‍ മൂന്ന് സന്ദര്‍ശകരെ മാത്രമേ അനുവദിക്കൂ . ഇനിയും പതിനാലു ദിവസം കഴിഞ്ഞാലെ റുണ്യാര്‍ഡിനു ദമ്പതിമാരെ കാണാൻ കഴിയു. നൂപുറിന്റെ സഹോദരങ്ങളാണു തല്‍വാര്‍മാരെ വ്യാഴാഴ്ച ജയിലിലെത്തി സന്ദർശിച്ചത്.ജയിലില്‍ കഴിയുന്ന തല്‍വാര്‍ ദമ്പതിമാര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളില്ല എന്ന് മാത്രമല്ല, ദസ്‌ന ജയിലിലെ അന്തേവാസികളുടെ ദന്തപരിശോധനയുടെ ഇന്‍ ചാര്‍ജ് കൂടി ഡോക്ടര്‍ ദമ്പതികളെ ഏല്‍പ്പിച്ചിരിക്കുകയാണ്.
നിഥാരി കൂട്ടക്കൊലക്കേസിലെ മൊഹിന്ദര്‍ സിംഗ് പാന്ഥര്‍ ഉള്‍പ്പെടെയുള്ളവരാണ് തല്‍വാര്‍ ദമ്പതികളുടെ രോഗികളുടെ കൂട്ടത്തിലുള്ളത്.