തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാലും രാഷ്ട്രീയത്തില്‍ തുടരുമെന്ന് കെജരിവാള്‍

single-img
28 November 2013

kejariwal evarthaവരുന്ന ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പരാജയപ്പെട്ടാലും സജീവ രാഷ്ട്രീയത്തില്‍ തുടരുമെന്ന് ആം ആദ്മി പാര്‍ട്ടി സ്ഥാപകനേതാവ് അരവിന്ദ് കെജരിവാള്‍. തെരഞ്ഞെടുപ്പില്‍ തോറ്റാലും രാഷ്ട്രീയം വിടില്ല. ഇന്ത്യയെ അഴിമതി വിമുക്തമാക്കുകായണ് ലക്ഷ്യമെന്നും കെജരിവാള്‍ പറഞ്ഞു. പാര്‍ട്ടി രൂപീകരിച്ച് ഒരു വര്‍ഷത്തിനുളളില്‍ തന്നെ ഡല്‍ഹിയില്‍ ശക്തമായ സാന്നിധ്യമാകാന്‍ കഴിഞ്ഞതില്‍ അദ്ദേഹം അഭിമാനം പ്രകടിപ്പിച്ചു.