ബിജുവിന്റെ അഭിഭാഷകനു മന്ത്രി അനില്‍ കുമാറിന്റെ വക്കീല്‍ നോട്ടീസ്

single-img
28 November 2013
anil kumar minister

anil kumar minister

സോളാര്‍ കേസിലെ പ്രതി ബിജു രാധാകൃഷ്ണന്റെ അഭിഭാഷകന്‍ എന്ന നിലയില്‍ അഡ്വ.ജേക്കബ് മാത്യു പരസ്യമായി ഉന്നയിച്ച അപമാനകരവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങള്‍ക്കെതിരേ ടൂറിസം മന്ത്രി എ.പി. അനില്‍കുമാര്‍ മാനനഷ്ടത്തിനു നോട്ടീസ് അയച്ചു. ആരോപണങ്ങള്‍ ഏഴു ദിവസത്തിനകം നിരുപാധികം പിന്‍വലിച്ച് പരിസ്യമായി ക്ഷമാപണം നടത്തണമെന്ന് അഡ്വ. പി.വിജയഭാനു മുഖേന അയച്ച നോട്ടീസില്‍ ആവശ്യ പ്പെട്ടിട്ടുണ്ട്.