സച്ചിനെ പുകഴ്ത്തുന്നത് നിർത്തുക:താലിബാൻ

single-img
27 November 2013

സച്ചിൻ ടെണ്ടുൽക്കറെ പാക് മാദ്ധ്യമങ്ങൾ വാഴ്ത്തുന്നതിനെതിരെ താലിബാന്റെ ഭീഷണി.അഞ്ജാതകേന്ദ്രത്തില്‍ നിന്നും റെക്കോര്‍ഡ് ചെയ്ത വീഡിയോയിലാണ് പാക്ക് താലിബാന്‍ നേതാവ് പാക്ക് മാധ്യമങ്ങള്‍ക്ക് താക്കീത് നല്‍കുന്നത്.സച്ചിനെ വാഴ്ത്തുന്ന പാക് മാദ്ധ്യമങ്ങളുടെ നടപടി നാണംകെട്ടതും അപലപനീയവുമാണെന്നും സന്ദേശത്തില്‍ പറയുന്നു.

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും സച്ചിൻ വിരമിച്ച വാർത്ത പാക് പത്രങ്ങളും ചാനലുകളും ആഘോഷിച്ചിരുന്നു.സച്ചിനെ പുകഴിത്തിയുള്ള ഹൈഡ്‌ലൈനുകളും വാര്‍ത്തകളും നിരന്തരം പാക്ക് മാധ്യമങ്ങളില്‍ വന്നതാണ് താലിബാനെ ചൊടിപ്പിച്ചത്.സച്ചിൻ ഒരു ഇന്ത്യക്കാരനാണെന്നത് വിസ്മരിക്കരുത്. ഭാവിയിൽ ഇത്തരം നടപടികൾ ആവർത്തിക്കരുത് എന്നുമാണു താലിബാന്റെ ഭീഷണി സന്ദേശത്തിൽ ഉള്ളത്