ഡിസംബര്‍ ഒന്നു മുതല്‍ പാചകവാതകത്തിന് ആധാര്‍ നിര്‍ബന്ധം

single-img
27 November 2013

gasആധാര്‍ നമ്പര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ ഡിസംബര്‍ ഒന്നു മുതല്‍ സബ്‌സിഡി നിരക്കില്‍ പാചകവാതകം ലഭിക്കില്ലെന്ന് എണ്ണക്കമ്പനികളുടെ ഭീഷണി. തീരുമാനം രണ്ടു മാസത്തേക്കു കൂടി നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ടു കേരളം കേന്ദ്രത്തിനു കത്തയച്ചു. സംസ്ഥാനത്ത് ഇതുവരെ 24 ശതമാനം പേര്‍ക്കു മാത്രമാണ് ആധാര്‍ നമ്പര്‍ ലഭിച്ചിട്ടുള്ളത്. 50 ശതമാനം പേര്‍ക്കു നമ്പര്‍ നല്‍കാനായി എന്നാണ് ഐടി വകുപ്പ് അവകാശപ്പെടുന്നത്. സംസ്ഥാനത്തെ ഭൂരിഭാഗം പേര്‍ക്കും ആധാര്‍ ലഭ്യമാകാത്ത സാഹചര്യത്തിലാണു ഡിസംബര്‍ ഒന്നു മുതല്‍ പാചകവാതകത്തിന് ആധാര്‍ നിര്‍ബന്ധമാക്കരുതെന്നാവശ്യപ്പെട്ടു സംസ്ഥാന ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിനു കത്തയച്ചത്.