കാത്തലിക് സിറിയന്‍ ബാങ്കിന് 11 പുതിയ ഗ്രാമീണ ശാഖകള്‍

single-img
27 November 2013

csbകാത്തലിക് സിറിയന്‍ ബാങ്ക്, 94-ാം സ്ഥാപകദിനമായ നവംബര്‍ 26നു തൃശൂര്‍ ജില്ലയില്‍ 11 ഗ്രാമീണ ശാഖകള്‍ ആരംഭിച്ചു. പുതുരുത്തി, പൈങ്കുളം, പാര്‍ളിക്കാട്, കിഴക്കുമ്മുറി, ചാഴൂര്‍, പെരിങ്ങണ്ടൂര്‍, വെങ്ങിണിശേരി, എലിഞ്ഞിപ്ര, വെളപ്പായ, പടിയൂര്‍, മുളയം എന്നീ സ്ഥലങ്ങളിലാണ് ശാഖകള്‍ ആരംഭിച്ചത്. നടപ്പുവര്‍ഷം ശാഖാ വിപുലീകരണത്തിന്റെ ഭാഗമായി കൂടുതല്‍ ഗ്രാമീണശാഖകള്‍ തുറക്കുന്നതിനു ബാങ്കിനു പദ്ധതിയുണെ്ടന്നു ബാങ്കിന്റെ എംഡി ആന്‍ഡ് സിഇഒ രാകേഷ് ഭാട്ടിയ അറിയിച്ചു.