ആശാ ശരത്തിനെതിരെ വഞ്ചനാ കുറ്റത്തിനു കേസ്

single-img
27 November 2013

സീരിയല്‍ സിനിമാ താരം ആശാ ശരത്തിനെതിരെ വഞ്ചനാ കുറ്റത്തിനു കേസ്. പടന്ന എടക്കോട് സ്വദേശിയായ സൈഫുന്നിസ നല്‍കിയ പരാതിയെ തുടര്‍ന്ന് കാസര്‍ഗോഡ് ചന്തേര പൊലീസാണ് കേസെടുത്തത്.സൈഫുന്നിസയുടെ കടയുടെ ഉദ്ഘാടനത്തിന് വരാമെന്ന് പറയുകയും തുക കൈപറ്റുകയും ചെയ്‌തെങ്കിലും ശേഷം വഞ്ചിച്ചെന്നാണ് പരാതിയില്‍ പറയുന്നത്.കുങ്കുമപ്പൂവ് എന്ന സീരിയലിലെ പ്രഫസർ ജയന്തി എന്ന കഥാപാത്രത്തിലൂടെയാണു നര്‍ത്തകി കൂടിയായ ആശാ ശരത് ജനശ്രദ്ധയാകര്‍ഷിച്ചത്.