തമിഴ്‌നാട്ടില്‍ വാഹനാപകടം: രണ്ടു കുട്ടികളുള്‍പ്പെടെ ഏഴു മലയാളികള്‍ മരിച്ചു

single-img
27 November 2013

തൃശൂരില്‍ നിന്നും വേളാങ്കണ്ണിക്കുപോയ തീര്‍ഥാടകര്‍ സഞ്ചരിച്ച കാര്‍ തമിഴ്‌നാട്ടിലെ ചക്രംപെട്ടിയില്‍ അപകടത്തില്‍പ്പെട്ട് രണ്ടു ദമ്പതികളും രണ്ടു കുട്ടികളുമടക്കം ബന്ധുക്കളായ ഏഴുപേര്‍ മരിച്ചു. തൃശൂര്‍ സ്വദേശി ഷിജു, ഭാര്യ ജൂണോ, മകന്‍ എസക്കിയേല്‍, ബന്ധുക്കളായ ഡാനിയേല്‍, ജോണ്‍സണ്‍, ഭാര്യ ലിസി, ഇവരുടെ മകന്‍ അലക്‌സ് എന്നിവരാണ് മരിച്ചത്. മലയാളി സംഘം രണ്ടു കാറുകളിലായാണ് സഞ്ചരിച്ചിരുന്നത്. ഇതില്‍ ഒരു കാര്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം. മുന്നില്‍പോയ ലോറിയെ മറികടക്കാന്‍ ശ്രമിക്കുമ്പോള്‍ എതിര്‍ദിശയില്‍ വന്ന ലോറി കാറിലിടിച്ചാണ് അപകടമുണ്ടായത്. രാവിലെ 9.30 നാണ് അപകടമുണ്ടായത്. അപകടത്തില്‍ തീര്‍ഥാടകസംഘം സഞ്ചരിച്ച കാര്‍ പൂര്‍ണമായും തകര്‍ന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.