ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് സഹീര്‍ഖാനും; ഗംഭീറും സെവാഗും പുറത്തുതന്നെ

single-img
26 November 2013

zaheerദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ പേസ് ബൗളര്‍ സഹീര്‍ ഖാന്‍ ഇടംകണെ്ടത്തി. പരിക്കും മോശം ഫോമിനെയും തുടര്‍ന്ന് ഒരു വര്‍ഷത്തോളം ടീമിനു പുറത്തായിരുന്ന സഹീറിനെ ഉള്‍പ്പെടുത്തി 17 അംഗ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചു. അതേസമയം, രഞ്ജി ട്രോഫിയില്‍ ഡല്‍ഹിക്കുവേണ്ടി സെഞ്ചുറി നേടിയ ഇടങ്കയ്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീറിനെയും സെവാഗിനെയും പരിഗണിച്ചില്ല. സഹീര്‍ മൂന്ന് രഞ്ജി മത്സരങ്ങളില്‍ നിന്ന് 13 വിക്കറ്റ് വീഴ്ത്തിയിരുന്നു.