മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതം: കേന്ദ്രമന്ത്രി ഹരീഷ് റാവത്ത്

single-img
26 November 2013

mullaperiyar-3മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമെന്ന് കേന്ദ്ര ജല വിഭവ വകുപ്പ് മന്ത്രി ഹരീഷ് റാവത്ത്. ഒരുമലയാളം വാര്‍ത്താചാനലിനോടാണ് മന്ത്രി ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്. മുല്ലപ്പെരിയാറില്‍ നിലവിലുള്ള അണക്കെട്ട് പൊളിക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും സംസ്ഥാനത്തെ പിന്താങ്ങുന്ന റപ്പോര്‍ട്ട് ഈ വിഷയത്തില്‍ സ്വീകരിക്കില്ല. ഡാം സുരക്ഷിതമെന്ന വിദഗ്ധസമിതി തീരുമാനത്തെ കേന്ദ്രം പിന്താങ്ങുന്നു. വിദഗ്ധസമിതി റിപ്പോര്‍ട്ടില്‍ കേരളത്തിന്റെയും തമിഴ് നാടിന്റെയും ആശങ്കകള്‍ പരിഗണിച്ചിട്ടുണ്‌ടെന്നും അദ്ദേഹം പറഞ്ഞു.