മോട്ടോറോളയുടെ മോട്ടോ ജി ജനുവരിയില്‍

single-img
26 November 2013

motorola-moto-g-launch_620x433മോട്ടോറോളയുടെ പുതിയ സ്മാര്‍ട്‌ഫോണ്‍ മോട്ടോ ജി ജനുവരിയില്‍ ഇന്ത്യന്‍ വിപണിയിലെത്തും. ഗൂഗിളിന്റെ ഉടമസ്ഥതയിലാണ് മോട്ടോറോള മൊബിലിറ്റി ഇപ്പോള്‍. കഴിഞ്ഞ ദിവസം ബ്രസീലിലും യൂറോപ്പിന്റെ ചില ഭാഗങ്ങളിലും ഈ ഫോണ്‍ വിപണിയിലെത്തി. 11,300 രൂപയാണു വില. അടുത്തവര്‍ഷം 30 രാജ്യങ്ങളില്‍ മോട്ടോ ജി വിപണനം ചെയ്യുമെന്നു കമ്പനി പറയുന്നു. 4.5 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ, ക്വാഡ് കോര്‍ പ്രോസസര്‍, ആന്‍ഡ്രോയ്ഡ് 4.3 പ്രവര്‍ത്തന സംവിധാനം, 5 മെഗാപിക്‌സല്‍ പിന്‍ കാമറ, 1.3 മെഗാപിക്‌സല്‍ മുന്‍കാമറ എന്നിവയോടു കൂടിയതാണ് മോട്ടോ ജി.