വിമാനത്താവളങ്ങള്‍ വയറുനിറയ്ക്കില്ല: രാഹുല്‍ ഗാന്ധി

single-img
25 November 2013

Rahul-Gandhi-PMസംസ്ഥാനത്ത് ധൃതിപിടിച്ചുണ്ടാക്കുന്ന വിമാനത്താവളങ്ങള്‍ കൊണ്ടു വയറു നിറയ്ക്കാനാകില്ലെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്ന രാജസ്ഥാനിലെ പുഷ്‌കറിലെ മേളാ മൈതാനില്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പു റാലിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജസ്ഥാനിലെ നഗരങ്ങള്‍ മനോഹരമാക്കാന്‍ തുനിഞ്ഞിറങ്ങിയിരിക്കുന്ന ബിജെപി പക്ഷെ പാവങ്ങളെ അവഗണിക്കുകയാണെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. റോഡുകള്‍ നിര്‍മിച്ചും വിമാനത്താവളങ്ങള്‍ ഒരുക്കിയും വയറു നിറയ്ക്കാനാകില്ല. പാവങ്ങളും പുരോഗമിക്കണമെന്നും വിമാനത്തില്‍ യാത്ര ചെയ്യുന്ന സ്ഥിതിയില്‍ അവരെത്തണമെന്നും ആഗ്രഹമുണ്ട്. അതുകൊണ്ടു തന്നെ പാവങ്ങള്‍ അഭിമുഖീകരിക്കുന്ന ഓരോ തടസവും മുന്നില്‍ കണ്ട് അവര്‍ക്കു വേണ്ടിയുള്ള നയങ്ങള്‍ ആവിഷ്‌കരിക്കേണ്ടതുണ്‌ടെന്ന് രാഹുല്‍ പറഞ്ഞു.  ആറാന്‍മുള വിമാനത്താവളപദ്ധതിയുമായി യു.ഡി.എഫ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്ന അവസരത്തിലാണ് രാഹുലിന്റെ ഈ പരാമര്‍ശം.