വിഴിഞ്ഞം പദ്ധതി പ്രദേശം വിഎസ് അച്യുതാനന്‍ സന്ദര്‍ശിച്ചു

single-img
21 November 2013

OWC_vizhinjamവിഴിഞ്ഞം പദ്ധതി പ്രദേശത്തെ അനധികൃത റിസോര്‍ട്ടുകള്‍ കാണാന്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ എത്തി. റിസോര്‍ട്ടുകളുടെ അനധികൃത നിര്‍മാണം വിഎസ് നേരിട്ടു കാണും. 23ന് പരിസ്ഥിത് കമ്മിറ്റി പദ്ധതി പ്രദേശത്ത് സിറ്റിംഗ് നടക്കാനിരിക്കെയാണ് വിഎസിന്റെ സന്ദര്‍ശനം. എന്നാല്‍, പദ്ധതിയുടെ അനുമതി സംബന്ധിച്ച് തീരുമാനം പ്രതിസന്ധിയിലായിരിക്കുന്ന സാഹചര്യത്തിലാണ് വിഎസിന്റെ സന്ദര്‍ശനം. പദ്ധതി അട്ടിമറിക്കാന്‍ ഹോട്ടലുടമകള്‍ വീണ്ടും രംഗത്തെത്തിയതോടെയാണ് പദ്ധതിയുടെ അനുമതി പ്രതിസന്ധിയിലായിരിക്കുന്നത്. പോര്‍ട്ടിനകത്ത് റോഡ് നിര്‍മിച്ചിരിക്കുന്നത് ചട്ടലംഘനം നടത്തിയാണെന്ന് ആരോപിച്ച് ഹോട്ടലുടമകള്‍ വനം വകുപ്പിന് പരാതി നല്‍കിയതോടെയാണ് പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്.