എടിഎം കൗണ്ടറില്‍ ആക്രമിക്കപ്പെട്ട യുവതിയുടെ ഒരുവശം തളര്‍ന്നു

single-img
21 November 2013

Jyothiബാംഗളൂര്‍ നഗരത്തിലെ എടിഎം കൗണ്ടറിനുള്ളില്‍ ക്രൂരമായി ആക്രമിക്കപ്പെട്ട കോര്‍പറേഷന്‍ ബാങ്ക് മാനേജര്‍ ജ്യോതി ഉദയ്(38)യുടെ നില ഗുരുതരമായി തുടരുന്നു. തലയോട്ടിയില്‍ പൊട്ടലുകളുണ്ട്. എല്ലിന്റെ ഒരു ഭാഗം തലച്ചോറിലേക്കു തുളഞ്ഞുകയറിയിട്ടുണ്ട്. ശരീരത്തിന്റെ വലതുഭാഗം പൂര്‍ണമായും തളര്‍ന്നു. ജ്യോതി ഇപ്പോള്‍ സംസാരിക്കാന്‍ ശ്രമിക്കുന്നുണെ്ടന്നും ഞെട്ടലില്‍നിന്നു മോചിതയായിട്ടില്ലെന്നും ബിജിഎസ് ഗ്ലോബല്‍ ഹോസ്പിറ്റലിലെ ഡോ. എന്‍.കെ. വെങ്കടരമണ പറഞ്ഞു. ചൊവ്വാഴ്ച രാവിലെ ഏഴോടെയാണ് സംഭവം. കോര്‍പറേഷന്‍ ബാങ്ക് എടിഎമ്മില്‍ ജ്യോതിയുടെ പിന്നാലെ കയറിയ അക്രമി ഷട്ടര്‍ താഴ്ത്തി പണമടങ്ങിയ ബാഗ് പിടിച്ചുപറിക്കാന്‍ ശ്രമിച്ചു. പിന്നീടു വടിവാള്‍ ഉപയോഗിച്ചു ജ്യോതിയെ തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു. ആഭരണങ്ങളും പണവും മൊബൈല്‍ ഫോണും കവര്‍ന്നു. മൂന്നുമണിക്കൂര്‍ ജ്യോതി എടിഎമ്മിനുള്ളില്‍ ചോരവാര്‍ന്നു കിടന്നു. എടിഎം കൗണ്ടറില്‍നിന്നു വെളിയിലേക്കു രക്തം ഒഴുകിവരുന്നതു ശ്രദ്ധയില്‍പ്പെട്ട സ്‌കൂള്‍ വിദ്യാര്‍ഥികളാണു വിവരം പോലീസുകാരെ അറിയിച്ചത്.