സ്ത്രീകളുടെയും കുട്ടികളുടെയും പ്രഥമസംരക്ഷകര്‍ സമൂഹം: മുഖ്യമന്ത്രി

single-img
20 November 2013

Oommen chandy-5സ്ത്രീകളുടെയും കുട്ടികളുടെയും ആദ്യത്തെ സംരക്ഷകര്‍ സമൂഹമായിരിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കൊഴിഞ്ഞാമ്പാറ ഇന്ദിരാ പ്രിയദര്‍ശിനി ബസ് സ്റ്റാന്റില്‍ വച്ച് നടന്ന മഹിളാ കോണ്‍ഗ്രസ് സമ്മേളന പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളിയാണ് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുംനേരെയുള്ള അതിക്രമങ്ങള്‍. ഇത് തടയാന്‍ സര്‍ക്കാരുകള്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നുണെ്ടങ്കിലും അതുമാത്രം പോരാ. സമൂഹത്തിന്റെ മന:സാക്ഷി ശക്തമായി ഉണര്‍ന്നുപ്രവര്‍ത്തിക്കണം. സ്വന്തം വീടുകളിലും സ്‌കൂളുകളിലും സുരക്ഷയില്ലാത്ത സ്ഥിതിയാണ്. ഇതിനു മാറ്റംവരണമെങ്കില്‍ സ്ത്രീകളുടെയും കുട്ടികളുടെയും ആദ്യത്തെ സംരക്ഷകരാകേണ്ടത് സമൂഹമായിരിക്കണം. രണ്ടാമതുമാത്രമാണ് നിയമ നടപടികളെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇവര്‍ക്ക് ലഭിക്കുന്ന പരിചരണത്തിന്റെ അടിസ്ഥാനത്തിലാണ് സമൂഹത്തിന്റെ ശക്തി വെളിപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.