കോഴിക്കോട് ജനസമ്പര്‍ക്ക പരിപാടി തുടങ്ങി; കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് ഉടന്‍ നടപ്പിലാക്കരുതെന്ന് മുഖ്യമന്ത്രി

single-img
16 November 2013

Kerala Chief Minister Oommen Chandy meet E. Ahmedകസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് ധൃതി പിടിച്ച് നടപ്പിലാക്കരുതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ജനങ്ങളുടെ ആശങ്കകളും സംശയങ്ങളും തീര്‍പ്പാക്കിയാണ് റിപ്പോര്‍ട്ട് നടപ്പിലാക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോട്ട് ക്രിസ്ത്യന്‍ കോളജ് ഗ്രൗണ്ടില്‍ നടക്കുന്ന ജനസമ്പര്‍ക്ക പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നോട്ടിഫൈ ചെയ്ത് കരട് രേഖയാണ് ഇപ്പോള്‍ വന്നിട്ടുള്ളത്. റിപ്പോര്‍ട്ട് സംബന്ധിച്ച് സംസ്ഥാനത്തിന്റെ നിര്‍ദ്ദേശങ്ങള്‍ കേന്ദ്രത്തിലേക്ക് അറിയിക്കാന്‍ നാലു മാസം സമയമുണ്ട്. ഇതിനായി മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഒരു വീട് പോലും ഒഴിപ്പിക്കില്ല. കൃഷി ചെയ്യുന്നതിന് തടസവുമുണ്ടാകില്ല. പരിസ്ഥിതി സംരക്ഷിച്ച് കൊണ്ട് ജനങ്ങളെ സജ്ജമാക്കികൊണ്ട് പ്രശ്‌നം പരിഹരിക്കും. കര്‍ഷകരും നങ്ങളും ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ വരുത്തണമെന്നാണ് സര്‍ക്കാര്‍ കേന്ദ്രത്തോട് ആവസ്യപ്പെടുകയെന്നും അദ്ദേഹം പറഞ്ഞു.