സരിത പറഞ്ഞത് മന്ത്രിമാരുടേതുള്‍പ്പെടെ മൂന്ന് പേരുകളെന്ന് ബിജു രാധാകൃഷ്ണന്‍

single-img
15 November 2013

17-bijuradhakrishnanസരിത മജിസ്‌ട്രേറ്റിനോട് പറഞ്ഞത് മൂന്നു പേരുടെ പേരുകളാണെന്ന് ബിജു രാധാകൃഷ്ണന്‍. മന്ത്രിയായിരുന്ന കെ.ബി ഗണേഷ്‌കുമാര്‍, മന്ത്രി കെ.പി അനില്‍കുമാര്‍, കേന്ദ്രമന്ത്രി കെ.സി വേണുഗോപാല്‍ എന്നിവരാണ് സരിത പറഞ്ഞ വ്യക്തികളെന്നും ബിജു പറഞ്ഞു. ആലുവയിലെ കോടതിയില്‍ ഹാജരാക്കിയ ശേഷം പുറത്തേക്കിറങ്ങവേ മാധ്യമപ്രവര്‍ത്തകരോടാണ് ബിജു ഇക്കാര്യം പറഞ്ഞത്. ഇക്കാര്യം കോടതിയില്‍ തെളിയിക്കാനാകുമെന്നും ബിജു രാധാകൃഷ്ണന്‍ പറഞ്ഞു. സോളാര്‍ കേസിന്റെ തുടക്കത്തില്‍ എറണാകുളം അഡീഷണല്‍ സിജെഎം കോടതിയില്‍ ഹാജരാക്കവേ തനിക്കു ചില കാര്യങ്ങള്‍ പറയാനുണ്‌ടെന്ന് സരിത മജിസ്ട്രറ്റിനോട് പറഞ്ഞിരുന്നു. എന്നാല്‍ സരിതയ്ക്ക് പറയാനുളളത് രേഖപ്പെടുത്താതെ കാര്യങ്ങള്‍ എഴുതി നല്‍കാന്‍ മജിസ്‌ട്രേറ്റ് നിര്‍ദേശിക്കുകയായിരുന്നു. കോടതിയില്‍ എഴുതി നല്‍കുന്ന കാര്യങ്ങളില്‍ തട്ടിപ്പില്‍ പങ്കുള്ള ഉന്നത വ്യക്തികളുടെ പേരുകള്‍ ഉള്‍പ്പെടുത്തുമെന്ന് സരിതയുടെ അഭിഭാഷകന്‍ ആദ്യം അറിയിച്ചെങ്കിലും പിന്നീട് ഇതില്‍ നിന്നും പിന്നോട്ടുപോവുകയായിരുന്നു.