മംഗള എക്‌സപ്രസ് പാളം തെറ്റി; 7 മരണം

single-img
14 November 2013

Mangalaനിസാമുദ്ദീന്‍ എറണാകുളം മംഗള എക്‌സ്പ്രസ് പാളം തെറ്റി. ഇന്ന് രാവിലെ 6.25 ഓടെയാണ് അപകടമുണ്ടായത്. 7പേര്‍ മരിച്ചു. അമ്പതിലധികം പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ മലയാളികളും ഉള്‍പ്പെടുന്നുണ്ടെന്നാണ് സൂചന. പത്തോളം പേര്‍ക്ക് ഗുരുതരമായ പരിക്കാണുള്ളത്. മഹരാഷ്ട്രയിലെ നാസികിനും കല്യാണിനും ഇടയില്‍ ഇഗല്‍പുരി സ്‌റ്റേഷന് സമീപത്താണ് ആദ്യത്തെ മൂന്നുബോഗികള്‍ പാളം തെറ്റിയത്. ഇതില്‍ നിരവധിപേര്‍ ഇപ്പോഴും കുടുങ്ങി കിടക്കുന്നു. അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് ചികിത്സ നല്‍കുന്നതിനായുള്ള നടപടികളും രക്ഷാപ്രവര്‍ത്തനുവും പുരോഗമിക്കുകയാണ്. റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.