വായ്പ തിരിച്ചടപ്പിക്കുന്നതിനു പ്രത്യേക നിയമം കൊണ്ടുവരും: മന്ത്രി ബാലകൃഷ്ണന്‍

single-img
14 November 2013

cn balakrishnanസഹകരണ സ്ഥാപനങ്ങളില്‍ നിന്നെടുത്ത വായ്പകള്‍ തിരിച്ചടയ്ക്കാത്ത പ്രവണത വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ വായ്പകള്‍ കൃത്യമായി തിരിച്ചടപ്പിക്കുന്നതിനു പ്രത്യേക നിയമം കൊണ്ടുവരുമെന്നു സഹകരണ മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍. 60 -ാ മത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തലശേരി ടൗണ്‍ഹാളില്‍ നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കാസര്‍ഗോഡ് ഉള്‍പ്പടെയുള്ള ചില ജില്ലകളില്‍ വായ്പ തിരിച്ചടയ്ക്കുന്നതില്‍നിന്നു കര്‍ഷകരേയും മറ്റും പിന്തിരിപ്പിക്കുന്ന പ്രവണത കണ്ടുവരുന്നുണ്ട്. ഇതു സഹകരണ സ്ഥാപനങ്ങളെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. ഈ സാഹചര്യത്തിലാണ് പ്രത്യേക നിയമം കൊണ്ടുവരുന്നതിനേക്കുറിച്ചു ഗൗരവമായി ആലോചിക്കുന്നതെന്നു മന്ത്രി പറഞ്ഞു.