മംഗള്‍യാന്റെ ഭ്രമണപഥം ഒരു ലക്ഷം കിലോമീറ്ററിലേക്ക് ഉയര്‍ത്തി

single-img
12 November 2013

Mangalyanഇന്ത്യയുടെ പ്രഥമ ചൊവ്വാ പര്യവേക്ഷണ ഉപഗ്രഹമായ മംഗള്‍യാന്റെ പാളിച്ച പരിഹരിച്ചു. മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍ പേടകത്തിന്റെ ഭ്രമണപഥം ഒരു ലക്ഷം കിലോമീറ്ററിലേക്ക് ഉയര്‍ത്തി. ഭ്രമണപഥം 1,18,642 കിലോമീറ്ററിലേക്കാണ് ഉയര്‍ത്തിയത്; സെക്കന്റില്‍ 124 മീറ്റര്‍ വേഗത ആര്‍ജിച്ചു. ഇന്നലെ പേടകത്തിന്റെ ഭ്രമണപഥം ഒരു ലക്ഷം കിലോമീറ്ററിലേക്ക് ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും ആവശ്യമുള്ള ചലനവേഗം കൈവരിക്കുന്നതില്‍ പരാജയപ്പെട്ടിരുന്നു.