രഞ്ജി ട്രോഫി: കേളത്തിന് ലീഡ്

single-img
11 November 2013

Sanjuബാറ്റിംഗിലെ മികവ് ബൗളിംഗിലും ആവര്‍ത്തിച്ച കേരളം രഞ്ജി ട്രോഫി മത്സരത്തില്‍ ആന്ധ്രയെ സമനിലയില്‍ തളച്ചു. ഒന്നാം ഇന്നിംഗ്‌സില്‍ 431 റണ്‍സിനു പുറത്തായ ആന്ധ്രയ്‌ക്കെതിരേ കേരളം 55 റണ്‍സിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡ് നേടി. ഒന്നാം ഇന്നിംഗ്‌സില്‍ ലീഡ് നേടിയ കേരളത്തിന് മൂന്നു പോയിന്റും ലഭിച്ചു. ആന്ധ്ര ഒരു പോയിന്റുകൊണ്ടു തൃപ്തിപ്പെട്ടു. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും കേരളം മൂന്നു പോയിന്റോടെ സമനില സ്വന്തമാക്കുകയായിരുന്നു. ആസാമായിരുന്നു ആദ്യമത്സരത്തിലെ എതിരാളി. അന്നും ഒന്നാം ഇന്നിംഗ്‌സ് ലീഡ് സ്വന്തമാക്കിയ കേരളത്തിന് മൂന്നു പോയിന്റ് ലഭിച്ചിരുന്നു.