മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി പാലക്കാട് തുടങ്ങി

single-img
11 November 2013

M_Id_279187_Oommen_Chandyമുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടി പാലക്കാട് തുടങ്ങി. ജനങ്ങളും സര്‍ക്കാരും തമ്മിലുളള അകലം കുറയ്ക്കുകയാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ആമുഖപ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. മുന്‍സിപ്പല്‍ സ്റ്റേഡിയത്തിലാണ് പരിപാടി നടക്കുന്നത്. പരിപാടിയോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് നഗരത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. രാവിലെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധപ്രകടനം പോലീസ് തടഞ്ഞു. 21 സി.ഐ മാര്‍, 120 എസ്.ഐ മാര്‍ എന്നിവരടക്കം രണ്ടായിരത്തിലധികം പോലീസുകാരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്. ഉത്തരമേഖല എഡിജിപി എന്‍. ശങ്കര്‍ റെഡ്ഡി സുരക്ഷയ്ക്ക് നേരിട്ട് മേല്‍നോട്ടം വഹിക്കുന്നുണ്ട്. പരിപാടിയ്‌ക്കെത്തുന്നവരെ കര്‍ശന പരിശോധനയ്ക്കു ശേഷമാണ് വേദിയിലേയ്ക്ക് കടത്തിവിടുന്നത്.