152 അര്‍ധ സൈനികര്‍ക്കു ബംഗ്‌ളാദേശില്‍ വധശിക്ഷ

single-img
6 November 2013

Dhakkaലോകത്തിലെ തന്നെ ഏറ്റവും വലിയ കൂട്ടവിചാരണകളിലൊന്നില്‍ ബംഗ്ലാദേശിലെ പ്രത്യേക കോടതി 2009ലെ കലാപത്തില്‍ പങ്കെടുത്ത 152 അര്‍ധ സൈനികര്‍ക്കു വധശിക്ഷ വിധിച്ചു. 74 പേരുടെ കൂട്ടക്കുരുതിക്കു നേതൃത്വം നല്കിയ മുതിര്‍ന്ന ഓഫീസര്‍മാര്‍ അടക്കമുള്ളവര്‍ക്കാണു ശിക്ഷ. വിചാരണ നേരിട്ടവരില്‍ 820 മുന്‍ അര്‍ധ സൈനികരും 26 സിവിലിയന്മാരും ഉള്‍പ്പെടുന്നു. 158 പേര്‍ക്കു ജീവപര്യന്തം തടവും 251 പേര്‍ക്കു മൂന്നു മുതല്‍ 10 വരെ വര്‍ഷം തടവും ധാക്ക മെട്രോപ്പൊളീറ്റന്‍ സെഷന്‍സ് ജഡ്ജി മുഹമ്മദ് അക്തറുസ്മാന്‍ വിധിച്ചു. 271 പേരെ വെറുതെ വിട്ടു. വധശിക്ഷ വിധിക്കപ്പെട്ടവരില്‍ ബംഗ്ലാദേശ് റൈഫിള്‍സിന്റെ (പുതിയ പേര് ബോര്‍ഡര്‍ ഗാര്‍ഡ് ബംഗ്ലാദേശ് -ബിജിബി) മുന്‍ ഡപ്യൂട്ടി അസിസ്റ്റന്റ് ഡയറക്ടര്‍ തൗഹിദ് അഹമ്മദും ഉള്‍പ്പെടുന്നു. കനത്ത സുരക്ഷയില്‍ നടന്ന വിചാരണ 34 മാസം നീണ്ടു. കലാപത്തിലെ പീഡനങ്ങള്‍ ലജ്ജാകരമാണെന്നു ജഡ്ജി അഭിപ്രായപ്പെട്ടു. ബിജിബി ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ അസീസ് മുഹമ്മദ് വിധിയില്‍ സംതൃപ്തി രേഖപ്പെടുത്തി.