ഗുരുവായൂരില്‍ എസ്എഫ്ഐ പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു

single-img
5 November 2013

crime33ഗുരുവായൂരില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. ബ്രഹ്മംകുളം കുന്നംകോരത്ത് സലീമിന്റെ മകന്‍ ഫാസിലാണ് നടുറോട്ടില്‍ വെട്ടേറ്റ് മരിച്ചത്. ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരാണ് കൊലയ്ക്ക് പിന്നിലെന്ന് സിപിഎം ആരോപിക്കുന്നു. ഡിവൈഎഫ്ഐ മേഖലാ ജോയിന്റ് സെക്രട്ടറിയുമാണ് ഫാസില്‍. തിങ്കളാഴ്ച വൈകിട്ടോടെയാണ് സംഭവം

സംഭവത്തില്‍ പ്രതിഷേധിച്ച് മണലൂര്‍ നിയോജകമണ്ഡലത്തില്‍ ചൊവ്വാഴ്ച എല്‍ഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. എസ്എഫ്ഐയുടെ ആഭിമുഖ്യത്തില്‍ ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കാനും ആഹ്വാനമുണ്ട്.