ഇന്ത്യയുടെ മംഗള്‍‌യാന്‍ ഇന്ന് ചൊവ്വയിലേക്ക് കുതിച്ചുയരും

single-img
5 November 2013

launchഇന്ത്യയുടെ പ്രഥമ ചൊവ്വ പര്യവേഷണ പേടകം മംഗള്‍യാന്‍ ഇന്ന് ശ്രീഹരിക്കോട്ടയില്‍നിന്ന് കുതിച്ചുയരും. പി.എസ്.എല്‍.വി സി-25 റോക്കറ്റ് ഉപയോഗിച്ചാണ് പേടകം വിക്ഷേപിക്കുക. ചൊവ്വയിലേക്ക് പരിവേഷണം നടത്തുന്ന ലേകത്തിലെ ആറാമത്തെ രാജ്യമാണു ഇന്ത്യ. വിക്ഷേപണം കഴിഞ്ഞ് മുക്കാല്‍ മണിക്കൂറാകുമ്പോള്‍ പേടകം ഭൂമിയുടെ ഭ്രമണപഥത്തിലെത്തും. അതോടെ പിസ്എല്‍വി സി 25ന്റെ ദൗത്യം അവസാനിക്കും.
പിന്നീട് ഏതാനും നാളുകള്‍ ഭൂമിയെ വലംവയ്ക്കുന്ന മംഗള്‍യാന്‍ പേടകം ഡിസംബര്‍ ഒന്നിന് ചൊവ്വയുടെ ഭ്രമണപഥം ലക്ഷ്യമാക്കി യാത്ര തുടങ്ങും. അടുത്ത വര്‍ഷം സെപ്തംബര്‍ 24ന് ഈ ലക്ഷ്യത്തിലെത്തുമെന്നാണ് പ്രതീക്ഷ.

പിഎസ്എല്‍വി സി 25ന്റെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഐഎസ്ആര്‍ഒ ഗ്രൗണ്ട് സ്‌റ്റേഷനുകള്‍ക്കൊപ്പം ദക്ഷിണ ശാന്ത സമുദ്രത്തില്‍ നങ്കൂരമിട്ടിട്ടുള്ള എസ്‌സിഐ നളന്ദ, എസ്‌സിഐ യമുന എന്നീ കപ്പലുകളും പൂര്‍ണസജ്ജമാണ്. ദക്ഷിണ ശാന്തസമുദ്രത്തില്‍ ഫിജിക്കു സമീപത്തായാണു വിക്ഷേപണ വാഹനത്തില്‍ നിന്നു സിഗ്‌നലുകള്‍ സ്വീകരിക്കാനുള്ള സംവിധാനങ്ങളുമായി കപ്പലുകള്‍ നങ്കൂരമിട്ടിരിക്കുന്നത്. നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറി, യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി, ജാപ്പനീസ് എയ്‌റോസ്‌പേസ് എക്‌സ്‌പ്ലൊറേഷന്‍ ഏജന്‍സി എന്നിവയുടെ മിഷന്‍ കണ്‍ട്രോള്‍ സെന്ററുകളും ദൗത്യത്തിനു സഹായമെത്തിക്കും.