ഗാര്‍ഹിക പീഡനം: ബി.എസ്.പി എം.പിയുടെ ഭാര്യ അറസ്റ്റില്‍

single-img
5 November 2013

mp-murder_660_110513105451ബഹുജന്‍ സമാജ് വാദി പാര്‍ട്ടി എംപി ധനഞ്ജയ് സിങ്ങിന്റെവസതിയില്‍ വീട്ടുജോലിക്കാരിയെ മര്‍ദ്ദനമേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി.തിങ്കളാഴ്ച യുവതിയെ മര്‍ദ്ദനമേറ്റ് മരിച്ച നിലയില്‍ എം.പിയുടെ വസതിയില്‍ കണ്ടത്തെിയത്. എന്നാല്‍ എം.പിയുടെ കുടുംബാംഗങ്ങള്‍ എട്ടുമണിക്കൂറോളം കഴിഞ്ഞാണ് മരണം പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്തത്.

വീട്ടുജോലിക്കാരി മര്‍ദ്ദനമേറ്റു മരിച്ച കേസില്‍ ബി.എസ്.പി എം.പി ധനഞ്ജയ് സിംഗിന്റെ ഭാര്യ ജാഗ്രിതി സിംഗിനെ ഡല്‍ഹി പോലീസ് അറസ്റ്റു ചെയ്തു. ഇവരെ ചോദ്യം ചെയ്തുവരികയാണ്. മരിച്ച യുവതിയെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. ഉത്തര്‍പ്രദേശിലെ ജനാപുരിലെ എംപിയാണ് ധനഞ്ജയ് സിങ്.