മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരേ ആക്രമം: പൊലീസുകാരന് സസ്പെന്‍ഷന്‍

single-img
1 November 2013

1004650_597445050312247_605336061_nമുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് പൊലീസുകാരന് സസ്‌പെന്‍ഷന്‍. കണ്ണൂര്‍ പേരാവൂര്‍ പൊലീസ് സ്‌റ്റേഷനിലെ ശിവദാസനെയാണ് സസ്‌പെന്റ് ചെയ്തത്. മുഖ്യമന്ത്രിയുടെ എസ്‌കോര്‍ട്ട് വാഹനത്തില്‍ ഉണ്ടായിരുന്ന പൊലീസുകാരനാണ് ശിവദാസന്‍. വിഐപി സെക്യൂരിറ്റിക്ക് നിയോഗിക്കപ്പെടുമ്പോള്‍ എസ്‌കോര്‍ട്ട് വാഹനത്തില്‍ പൊലീസിന്റെ വീഡിയോഗ്രാഫറെ കൂടി നിയോഗിക്കാറുണ്ട്.

മുഖ്യമന്ത്രി കണ്ണൂരില്‍ ആക്രമിക്കപ്പെട്ടപ്പോള്‍ വാഹനവ്യൂഹത്തില്‍ വീഡിയോഗ്രഫിക്കായി നിയോഗിച്ചിരുന്നത് ശിവദാസനെയായിരുന്നു. ഇടത് അനുകൂല അസോസിയേഷനില്‍ അംഗമായ ശിവദാസന്‍ മുഖ്യമന്ത്രി ആക്രമിക്കപ്പെട്ടപ്പോള്‍ പകര്‍ത്തിയ ദൃശ്യങ്ങളില്‍ അക്രമികള്‍ ആരും തന്ന ഇല്ലായിരുന്നു. പകരം സിഐ ഷാജിയുടെ ദൃശ്യങ്ങളാണ് കൂടുതലും ഉണ്ടായിരുന്നത്

ശിവദാസൻ മന:പൂർവം ദൃശ്യങ്ങൾ പകർത്തിയില്ലെന്നാണ് റിപ്പോർട്ട്. ഇതേ തുടർന്നാണ് ശിവദാസനെ സസ്പെൻഡ് ചെയ്തത്.