പി കൃഷ്ണപിള്ള സ്മാരകം തീവച്ച് നശിപ്പിച്ചു‍; ആലപ്പുഴയില്‍ നാളെ ഹര്‍ത്താല്‍

single-img
31 October 2013

ആലപ്പുഴയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാപക നേതാവ് പി.കൃഷ്ണപിള്ള സ്മാരകം അജ്ഞാതർ തീയിട്ട് നശിപ്പിച്ചു. കഞ്ഞിക്കുഴി കണർകാട് സ്ഥിതി ചെയ്യുന്ന സ്മാരകമാണ് തീയിട്ടത്. സ്മാരകത്തിന്റെ മുൻഭാഗത്ത് സ്ഥാപിച്ചിട്ടുള്ള കൃഷ്ണപിള്ളയുടെ പ്രതിമ തകർക്കാനും ശ്രമം നടന്നു. പുലര്‍ച്ചെയാണ് സംഭവം. രാവിലെ സെക്യൂരിറ്റി ഗാര്‍ഡാണ് പൊലീസിനെ വിവരം അറിയിച്ചത്. അക്രമികളെ താന്‍ കണ്ടില്ലെന്ന് ഗാര്‍ഡ് പറഞ്ഞു.സംഭവത്തില്‍ പ്രതിഷേധിച്ച് ആലപ്പുഴ ജില്ലയില്‍ എല്‍.ഡി.എഫ് നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്

കോട്ടയം എസ്.പി എം.പി.ദിനേശിന്റെ നേതൃത്വത്തിലുള്ള സംഘം സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങി. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദ്ധരും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. ഈ സംഭവം വളരെ വൈകാരികമായിട്ടാണ് കാണുന്നതെന്നും അക്രമികളെ ഉടന്‍ അറസ്റ്റുചെയ്യണമെന്നും സിപിഎം പ്രാദേശികനേതാക്കള്‍ പോലീസിനോട് ആവശ്യപ്പെട്ടു. പോലീസെത്തി തെളിവെടുപ്പ് നടത്തി