കളമശേരിയിലെ ഭൂമി തട്ടിപ്പ്:വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

single-img
29 October 2013

3556292205_salimrajമുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലീം രാജ് മുഖ്യപ്രതിയായ കളമശേരി ഭൂമി തട്ടിപ്പ് വിജിലന്‍സ് അന്വേഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. മൂന്നാഴ്ചയ്ക്കകം പ്രാഥമിക റിപ്പോര്‍ട്ടും മൂന്ന് മാസത്തിനകം അന്തിമ റിപ്പോര്‍ട്ടും നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് സലീംരാജ് അടക്കമുള്ളവര്‍ ഇടപെട്ടുവെന്ന് തെളിയിക്കുന്ന ഈ കാലയളവിലെ ടെലഫോണ്‍ കാളുകള്‍ നശിപ്പിക്കാതെ സൂക്ഷിക്കണമെന്നും കോടതി നിര്‍ദേശിച്ചു. കളമശേരി ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ഷെരീഫയുടെ ഹരജി അനുവദിച്ചുകൊണ്ടാണ് കോടതി നടപടി. 2011 ജനുവരി മുതലുള്ള ടെലഫോണ്‍ രേഖകള്‍ സൂക്ഷിക്കാനാണ് നിര്‍ദേശം. ഈ കാലയളവിലാണ് ടെലഫോണിലൂടെ ഇടപാടുകള്‍ നടന്നതെന്നാണ് ആരോപണം.