ടിസ്റ്റില്‍ ഇന്‍ഫോസിസിന്റെ ക്യാംപസ് ഇന്റര്‍വ്യൂ

single-img
29 October 2013
ഐടി മേഖലയിലെ പ്രമുഖരായ ഇന്‍ഫോസിസ്, ടോക് എച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ വിദ്യാര്‍ഥികള്‍ക്കു മാത്രമായി ഒക്ടോബര്‍ 30നും 31നും ക്യാമ്പസ് ഇന്റര്‍വ്യൂ നടത്തുന്നു. ബി.ടെക്, എം.ടെക് കോഴ്‌സുകളിലെ 256 വിദ്യാര്‍ഥികള്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുമെന്ന് ടിസ്റ്റ് ഡയറക്ടര്‍ ഡോ. വി.ജോബ് കുരുവിള പറഞ്ഞു.
കുസാറ്റില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള എന്‍ജിനീയറിംഗ് കോളജുകളില്‍ അക്കാദമിക മികവില്‍ മുന്നില്‍ നില്‍ക്കുന്ന ടിസ്റ്റിലേക്ക് കൂടുതല്‍ കമ്പനികള്‍ വരുംദിവസങ്ങളില്‍ ക്യാംപസ് ഇന്റര്‍വ്യൂവിന് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഡോ. ജോബ് കുരുവിള പറഞ്ഞു. കുസാറ്റിനു കീഴില്‍ ബി.ടെക് കോഴ്‌സുള്ള 21 കോളജുകളില്‍ കഴിഞ്ഞ ഏപ്രിലിലെ അവസാനവര്‍ഷ പരീക്ഷയില്‍ 72.95 ശതമാനം വിജയത്തോടെ മുന്നില്‍ നില്‍ക്കുന്നത് ടിസ്റ്റ് ആണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.